ജെയ്‌സ്വാലിന്റെ പരിക്ക് ഗുരുതരമോ!!

ജെയ്‌സ്വാലിന്റെ പരിക്ക് ഗുരുതരമോ!!

ജെയ്‌സ്വാലിന്റെ പരിക്ക് ഗുരുതരമോ!!
Pic credit (X)

ജെയ്‌സ്വാലിന് പരിക്ക് ഗുരുതരമോ!!...

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാമത്തെ ടെസ്റ്റ്‌ ആവേശകരമായി പുരോഗമിക്കുകയാണ്.മത്സരത്തിൽ ഇന്ത്യ അതിശക്തമായ നിലയിലേക്ക് മുന്നേറുകയാണ്. എന്നാൽ പരിക്ക് ഇന്ത്യക്ക് തലവേദനയാകുമോ എന്നാ പേടിയിലാണ് ആരാധകർ നിലവിൽ. ജയ്സ്വാൽ പരിക്ക് പറ്റി ഇന്നിങ്സ് പൂർത്തിയാക്കാതെ മടങ്ങി കഴിഞ്ഞു.

ജയ്സ്വാൾ 104 റൺസിൽ നിൽകുമ്പോളായിരുന്നു അദ്ദേഹത്തിന് പരിക്ക് ഏൽക്കുന്നത്.തന്റെ ഇടത് കാൽ ഫിസിയോ ഈ വേളയിൽ പരിശോധിക്കുകയുണ്ടായി. മാത്രമല്ല അദ്ദേഹത്തിന് നടുവിന് കൂടി പരിക്ക് ഏറ്റതായിയാണ് ദൃശ്യങ്ങളിലൂടെ മനസിലാക്കുന്നത്.അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഇന്ത്യക്ക് നിലവിൽ 322 റൺസിന്റെ ലീഡുണ്ട്.51 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് എന്നാ നിലയിലാണ് നിലവിൽ ഇന്ത്യ.65 റൺസുമായി ഗില്ലും 3 റൺസുമായി കുൽദീപുമാണ് നിലവിൽ ക്രീസിൽ.

Join our whatsapp groul